Thursday 22 January 2015

"20 മിനിറ്റ് നടത്തം അകാലമരണം ഒഴിവാക്കും"

  
വ്യായാമം ചെയ്യാത്തവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും മറ്റുള്ളവരെ
അപേക്ഷിച്ച് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം കൊണ്ട് അകാല മരണത്തില്‍ നിന്ന് രക്ഷപെടാമെന്ന് പുതിയ പഠനം. 



334,161 പുരുഷ
ന്മാരിലും സ്ത്രീകളിലുമായി 12 വര്‍ഷം കൊണ്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പഠനം നടത്തിയത്. 




ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ എകെലണ്ട് പറയുന്നു. 2008ല്‍ മാത്രം യൂറോപ്പിലാകെ ഏഴു ലക്ഷത്തോളം ആളുകള്‍ വ്യായാമക്കുറവു കൊണ്ട് മരണമടഞ്ഞു എന്നാണ് കണക്ക്. 20 മിനിറ്റ് നടത്തം മരണ സാധ്യത കുറക്കുന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.

Tuesday 20 January 2015

‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും’

‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ എന്നാണ് നെല്ലിക്കയെ കുറിച്ച് പറയുന്നത്. നെല്ലിക്കയുടെ മധുരം രുചിയില്‍ മാത്രമല്ല ഇതിന്റെ ഗുണഫലങ്ങളില്‍ കൂടിയുണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്. ആയുര്‍വേദത്തില്‍ ഏറെ പ്രാധാന്യമുള്ള ഔഷധമാണ് നെല്ലിക്ക.
ഏത് രീതിയില്‍ കഴിച്ചാലും ഗുണം എന്നതാണ് നെല്ലിക്കയുടെ പ്രത്യേകത. പച്ച നെല്ലിക്ക താത്പര്യമില്ലാത്തവര്‍ക്ക് ജ്യൂസായോ ചട്‌നിയാക്കിയോ നെല്ലിക്ക ഉപയോഗിക്കാം. നെല്ലിക്ക പൊടി തലയില്‍ തേച്ച് പിടിപ്പിക്കുന്നതും ഉത്തമമാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തണം.
വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക കാന്‍സറിനും ഹൃദ്രോഗത്തിനും മികച്ച പ്രതിരോധ മരുന്നാണ്.
ആന്റിഓക്‌സിഡന്റ്‌സ് ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടി കൊഴിച്ചിലിനുള്ള മികച്ച മറുമരുന്നാണ്. അകാലനര തടയുന്നതിനൊപ്പം മുടിവളരുന്നതിനും നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്ക കഴിക്കുന്നതും തലയില്‍ തേച്ചുപിടിപ്പിക്കുന്നതും മുടിക്ക് നല്ല കറുപ്പു നിറവും വളര്‍ച്ചയും പ്രധാനം ചെയ്യുന്നു.
കാഴ്ച്ചശക്തി വര്‍ധിപ്പിക്കുന്നതിനും മികച്ച ഔഷധമാണ് നെല്ലിക്ക. കണ്ണിന്റെ ആരോഗ്യത്തിന് നെല്ലിക്ക കഴിക്കുന്നത് മികച്ച ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നാരടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.
പ്രമേഹ രോഗികള്‍ക്കുള്ള മികച്ച ഔഷധമാണ് നെല്ലിക്ക. 
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. 
ശരീരത്തിലെ ഇന്‍സുലില്‍ ഉത്പാദനം ഉത്തേജിപ്പിക്കുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നു. 
കൊളസ്‌ട്രോളിനും മികച്ച പ്രതിവിധിയാണ് നെല്ലിക്ക.

Friday 24 January 2014

കേരള സംസ്ഥാന ബജറ്റ്‌ 2014

ബജറ്റ്‌ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം 

Sunday 15 December 2013

കെ. പി. ഉദയഭാനു അന്തരിച്ചു.

മുന്‍കാല ചലച്ചിത്ര പിന്നണിഗായകനും പത്മശ്രീ ജേതാവുമായ കെ. പി. ഉദയഭാനു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്ന ഇദ്ദേഹം 77-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


1936 ജൂണ്‍ 15ന് പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. പിതാവ് എ എസ്. വര്‍മയും മാതാവ് നേത്യാരമ്മയും. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ കെ. പി. കേശവമേനോന്‍ അമ്മാവനായിരുന്നു.
1956ല്‍ 'നായര് പിടിച്ച പുലിവാല്' എന്ന സിനിമയിലൂടെയായിരുന്നു സിനിമാ സംഗീതലോകത്തേക്കുള്ള ഉദയഭാനുവിന്റെ പ്രവേശനം. 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ആദ്യഗാനം തന്നെ അക്കാലത്ത് ഹിറ്റായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍. അദ്ദേഹം പാടിയ വിഷാദഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. 'കാനനചോലയില്‍...', 'വെളുത്ത പെണ്ണേ...', 'വെള്ളിനക്ഷത്രമേ...', 'താരമേ താരമേ...' എന്നിങ്ങനെയുള്ള പാട്ടുകളെല്ലാം മലയാളികളുടെ മനം കുളിര്‍പ്പിച്ചവയാണ്. അവസാനം പാടിയത് 2011ല്‍ പുറത്തിറങ്ങിയ 'താന്തോന്നി' എന്ന ചിത്ത്രില്‍. 'സമസ്യ' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുമായി.
ആകാശവാണിയില്‍ ഇദ്ദേഹം 38 വര്‍ഷം ജോലിചെയ്തു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1981ലെ കേരള സംസ്ഥാന അവാര്‍ഡ്, 1987ലെ സംഗീതനാടക അക്കാദമി അവാര്‍ഡ്, 1995ലെ നോണ്‍ ഫീച്ചര്‍ ഫിലിം സംഗീതസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്,  2003ലെ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ഇതില്‍പെടുന്നു. 2009ല്‍ പത്മശ്രീ ലഭിച്ചു.

Wednesday 11 December 2013

CBSE OPEN TEXT-BASED ASSESSMENT

CBSE Open Text-Based Assessment Material 
can be downloaded from the links given below. 
Just click on the titles of relevant classes.




Wednesday 21 August 2013


Current Affairs 2013 (July-August)



  1. ബെല്‍ജിയത്തിലെ പുതിയ രാജാവായി അധികാര മേറ്റത്:
  2. ബ്രിട്ടനിലെ പുതിയ രാജകുമാരന്റെ പേര്:
  3. 2013 ലൊ മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹമായ വ്യക്തികളും സംഘടനകളും ഏവ?
  4. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍നിന്നും 2013 ജൂലൈ 26-ന് ഇന്ത്യ വിക്ഷേപിച്ച                  കാലാവസ്ഥാ നിര്‍ണ്ണയ ഉപഗ്രഹം:
  5. ലോകപൈതൃകപട്ടികയില്‍ ഇടം നേടിയ  താജ്മഹലില്‍ ഇന്ത്യന്‍ ടൂറിസം മന്ത്രാലയം 2013 ജൂലൈ 24-ന് ആരംഭിച്ച പദ്ധതി:
  6. കാശ്മീരില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുന്ന  ആദ്യ താരം:
  7. ഇന്റര്‍നാഷണല്‍ ഫിസിക്കലി ഡിസ്ഏബിള്‍ഡ് ചെസ് അസ്സോസിയേഷന്‍, ചെക് റിപ്പബ്ലിക്കില്‍ സംഘടി പ്പിച്ച  മത്‌സരത്തിന്റെ വനിതാ വ്യക്തിഗത ചെസ് (Women Individual Chess Championship) ചാമ്പ്യന്‍ഷിപ്പ്  കരസ്ഥമാക്കിയത്:
  8. ഭൂട്ടാനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടി:
  9. ഭൂട്ടാനിലെ പൊതുതെരഞ്ഞെടുപ്പിന് മുഖ്യ നിരീക്ഷക നായിരുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍:
  10. ഇന്ത്യന്‍ കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായത്:
  11. ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിയായി സമീപകാലത്ത് ചുമതലയേറ്റത്: 
  12. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ നിയമനിര്‍മ്മാണ സഭകളിലെ ജനപ്രതിനിധി കളുടെ അംഗത്വം നഷ്ടമാകുമെന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്: 
  13. സാംസ്‌കാരിക മൈത്രിക്കുള്ള 2013 -ലെ ടാഗോര്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തി: 
  14. 2012-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ യാത്രാവിവരണഗ്രന്ഥം:
  15. S/2004/N1 എന്ന കോഡുനാമം നല്കിയിട്ടുള്ളത് എന്തിനാണ്?
  16. ഏഷ്യയിലെ  ആദ്യ ഡോള്‍ഫിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
  17. ഭാരതരത്‌ന അവാര്‍ഡിനായി ശുപാര്‍ശ ചെയ്യപ്പെട്ട ഇന്ത്യന്‍ (അന്തരിച്ച) ഹോക്കി താരം:
  18. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബാങ്ക്:
  19. ഭാരതീയ മഹിളാബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്:
  20. ലോക ഡ്വാര്‍ഫ് ഗെയിംസില്‍ 5 സ്വര്‍ണം നേടിയ മലയാളി: 
  21. നെല്‍സണ്‍ മണ്ടേലയുടെ  ജന്മദിനമായ ജൂലൈ 18 ഐക്യരാഷ്ട്ര സഭ ഏത് ദിനമായാണ് ആചരിക്കുന്നത്?
  22. പത്മശ്രീ പുരസ്‌കാര ജേതാവായ ഒരു തമിഴ് ഗാനരചയിതാവ് സമീപകാലത്ത് അന്തരിച്ചു. ആരാണത്?
  23. ‘Kempe Gowda International Airport’ എന്ന് പുനര്‍നാമകരണം നടത്തിയ ഇന്ത്യയിലെ  വിമാന ത്താവളം ഏത്?
  24. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്  ഏറ്റവും വലിയ ഒരു വൈറസിനെ സമീപകാലത്ത് കണ്ടെത്തി. അതിന് ശാസ്ത്രജ്ഞര്‍ നല്കിയ പേരെന്ത്?
  25. മലയാളത്തിന്റെ 'സംഗീതസാഗരം' എന്നറിയ പ്പെടുന്ന സംഗീതജ്ഞന്‍ സമീപകാലത്ത് അന്തരിച്ചു. ആരാണ് ആ വ്യക്തി?
  26. ‘World Book Capital for 2015’ എന്ന് UNESCO സമീപകാലത്ത് നാമകരണം ചെയ്ത നഗരം:
  27. കൊളംബിയയിലെ മെഡിലിനില്‍ (Medellin) നടന്ന വേള്‍ഡ് കപ്പ് സ്‌റ്റേജ് 3-ല്‍ അമ്പെയ്ത്തില്‍ സ്വര്‍ണ്ണം നേടിയ വനിത:
  28. ‘Pi Approximation Day’ ആയി ലോകവ്യാപക മായി ആചരിക്കുന്ന ദിനം:
  29. ഇന്ത്യയില്‍  ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ ഓര്‍ഡി നന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചത് എന്നാണ്? 
  30. തെക്കേ അമേരിക്കയിലെ ഒരു രാജ്യത്ത് 4000 വര്‍ഷത്തിലേറെ പഴക്കമുള്ള  പിരമിഡുകള്‍ ഈ വര്‍ഷം നശിപ്പിക്കപ്പെട്ടു. രാജ്യം ഏത്?
  31. പട്ടാള അട്ടിമറിയിലൂടെ അധികാരമാറ്റം നടന്ന ഈജിപ്തില്‍ ഇടക്കാല പ്രസിഡന്റായി  ചുമതലയേറ്റതാര്?
  32. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനൊന്നാമനായി ബാറ്റിങ്ങി നിറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ആസ്‌ട്രേലിയന്‍ താരം:
  33. 2013-ലെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹമായ  അമേരിക്കന്‍ ദിനപത്രം:
  34. കമ്പ്യൂട്ടര്‍ മൗസിന് രൂപം നല്കിയ വ്യക്തി സമീപകാലത്ത് അന്തരിച്ചു. വ്യക്തി ആര്?
  35. ലോക്മാന്യ തിലക് പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തി:
  36. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വിമാന വാഹിനിയുടെ പേര്:

Answers


  1. ഫിലിപ്പ് ഒന്നാമന്‍ രാജകുമാരന്‍
  2. ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസ്
  3. ഹബിബ സറാബി (അഫ്ഗാനിസ്ഥാനിലെ ഏക വനിതാ ഗവര്‍ണര്‍), ലഹ്പായ് സെങ് റോ (മ്യാന്‍മര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.), ഡോ.ഏര്‍ണസ്‌റ്റോ ഡോമിംഗോ (ഫിലിപ്പീന്‍സ്), കറപ്ഷന്‍ ഇറാഡിക്കേഷന്‍ (ഇന്‍ഡോനേഷ്യന്‍ സംഘ ടന), ശക്തി സമൂഹ (നേപ്പാള്‍ സംഘടന). 
  4. INSAT -3D
  5. ക്ലീന്‍ ഇന്ത്യാ കാംപെയ്ന്‍
  6. പര്‍വേസ് റസൂല്‍
  7. കെ. ജന്നിത, *ഇന്ത്യന്‍ ചാമ്പ്യന്‍'. തമിഴ്‌നാട് സ്വദേശിനി.    
  8. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (PDP). ഭൂട്ടാനിലെ മുഖ്യ പ്രതിപക്ഷ കക്ഷിയാണ് PDP. 47 പാര്‍ലമെന്ററി സീറ്റുകളില്‍ 32 സീറ്റുകള്‍ PDP നേടി. PDP ‘നേതാവ്  ഷെറിങ്  ടോബ്‌ഗെ ആയിരിക്കും പ്രധാനമന്ത്രി.
  9. വി.എസ്. സമ്പത്ത് . ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇദ്ദേഹം.
  10. രോജ്ഞന്‍ സോധി (ഷൂട്ടിങ്ങ് താരം). രഞ്ജിത്  മഹേശ്വരി ഉള്‍പ്പെടെ 15 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു.  
  11. ഹേമന്ത് സോറന്‍
  12. ഇന്ത്യന്‍ സുപ്രീം കോടതി. 
  13. സുബിന്‍ മേത്ത (പ്രശസ്ത സംഗീതജ്ഞന്‍) *2012 -ലെ  ആദ്യ ടാഗോര്‍ പുരസ്‌കാരം പണ്ഡിറ്റ് രവിശങ്കറിനായിരുന്നു. 
  14. ബാള്‍ട്ടിക് ഡയറി - ഗ്രന്ഥകാരന്‍: സന്തോഷ് ജോര്‍ജ് കുളങ്ങര
  15. നെപ്റ്റിയൂണിന്റെ 14-ാമത്തെ ഉപഗ്രഹത്തിന്. 
  16. പാറ്റ്‌ന സര്‍വകലാശാലയില്‍
  17. മേജര്‍ ധ്യാന്‍ ചന്ദ്.
  18. ഭാരതീയ മഹിളാ ബാങ്ക്
  19. ഉഷ സുബ്രഹ്മണ്യന്‍.  പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്നു.
  20. ജോബി മാത്യു
  21. മണ്ടേലാ ദിനം. 
  22. വാലി (ടി.എസ് രംഗരാജന്‍). മികച്ച ഗാനരചയിതാവിനുള്ള തമിഴ്‌നാട്  സര്‍ക്കാരിന്റെ അവാര്‍ഡ് അഞ്ചുതവണ  നേടിയിട്ടുണ്ട്.
  23. ബാംഗ്ലൂര്‍.  വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന Kempe Gowda യാണ് ബാംഗ്ലൂരിന്റെ സ്ഥാപകന്‍ എന്നു കരുതപ്പെടുന്നു. 
  24. Pandora virus. ഒരു മൈക്രോണ്‍ (ഒരു മില്ലിമീറ്ററിന്റെ  ആയിരത്തിലൊന്ന്) നീള മുള്ള ഈ വൈറസിന് മറ്റ് വൈറസുകളുടെ പത്തിരട്ടി വലിപ്പമുണ്ട്. ചിലി, ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ്  ഇവയെ  കണ്ടെത്തിയത്.
  25. വി. ദക്ഷിണാമൂര്‍ത്തി 
  26. Incheon (കൊറിയന്‍ നഗരം).  പുസ്തക ങ്ങള്‍ക്കും വായനയ്ക്കും ഒരു നഗരം നല്കുന്ന പ്രോത്‌സാഹനം കണക്കിലെടുത്ത് UNESCO നല്കുന്ന അവാര്‍ഡാണ് World Book Capital. 2013-ല്‍ ഈ അവാര്‍ഡ് ലഭിച്ചത് ബാങ്കോക്കി (തായ്‌ലന്റ്)നാണ്. നൈജീരിയയിലെ Port Harcourt ആണ് 2014-ലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  
  27. ദീപിക കുമാരി
  28. ജൂലൈ 22.  ഗണിതശാസ്ത്രത്തിലെ ചിഹ്‌നമായ പൈ (p)യുടെ വില 22/7  (3.14)  എന്നാണ്. 22/7 എന്ന വില 22 ജൂലൈ എന്ന തീയതിയുമായി സാമ്യമുള്ളതാണ്. 
  29. 2013 ജൂലൈ 4 
  30. പെറു
  31. ആദ്‌ലി മന്‍സൂര്‍
  32. അഷ്ടണ്‍ ആഗര്‍
  33. ന്യുയോര്‍ക്ക് ടൈംസ്
  34. ഡഗ്ലസ് എംഗല്‍ബര്‍ട്ട്
  35. ഇ. ശ്രീധരന്‍
  36. INS വിക്രാന്ത്‌


Game