IMPORTANT DAYS

ലോകഭക്ഷ്യദിനം (ഒക്‌ടോബര്‍ 16) .
ക്ഷ്യസുരക്ഷയ്‌ക്കും പോഷകാഹാരത്തിനും സുസ്ഥിരഭക്ഷണ സംവിധാനങ്ങള്‍ എന്ന സന്ദേശവുമായി ഇന്ന്‌ ലോകഭക്ഷ്യദിനം. 1945 ഒക്‌ടോബര്‍ 16ന്‌ യുഎന്നിന്റെ ഭക്ഷ്യ കാര്‍ഷിക സംഘടന നിലവില്‍വന്നതിന്റെ വാര്‍ഷികമെന്ന നിലയ്‌ക്കാണ്‌ ലോകമെങ്ങും ഒക്‌ടോബര്‍ 16 ഭക്ഷ്യദിനമായി ആചരിക്കുന്നത്‌.
ഇന്നും ലോകത്താകമാനം 10 കോടിയിലധികം ജനങ്ങള്‍ പട്ടിണിയിലാണ്‌ എന്ന്‌ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിലേറെയും ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമൊക്കെയാണ്‌. ലോകജനസംഖ്യയില്‍ എട്ടിലൊരാള്‍ പട്ടിണിയിലാണ്‌ എന്നര്‍ത്ഥം. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 900 കോടി പിന്നുടുമെന്നാണ്‌ സൂചനകള്‍. ജനപ്പെരുപ്പം അവികസിത രാജ്യങ്ങളെ കൂടുതല്‍ പട്ടിണിയിലേക്ക്‌ നയിച്ചേക്കാം. ഭക്ഷ്യ ഉല്‌പാദനം ഉയര്‍ത്തുകയും ഭക്ഷണം പാഴാക്കുന്നത്‌ തടയുകയും അത്യാവശ്യമാണ്‌.

യു എന്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനം (ഒക്‌ടോബര്‍ 17)
ഇന്ന്‌ (ഒക്‌ടോബര്‍ 17) ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുള്ള യു എന്‍ ഇന്റര്‍നാഷണല്‍ ദിനമാണ്‌ (ദ യു എന്‍ ഇന്റര്‍നാഷണല്‍ഡേ ഫോര്‍ ദ ഇറാഡിക്കേഷന്‍ ഓഫ്‌ പോവര്‍ട്ടി). 1993 മുതല്‍ ഈ ദിനാചരണം നടത്തിവരുന്നു. ലോകമാകമാനം പട്ടിണി നിര്‍മ്മാര്‍ജനം ചെയ്യുക എന്നതാണ്‌ ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1992 ഡിസംബറിലാണ്‌ യു എന്‍ ജനറല്‍ അസംബ്ലി ഒക്‌ടോബര്‍ 17 ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തത്‌.

ആല്‍ഫ്രഡ്‌ നോബലിന്റെ ജന്മദിനം (ഒക്‌ടോബര്‍ 21) 


നോബല്‍ സമ്മാനത്തിന്റെ പ്രണേതാവായ ആല്‍ഫ്രഡ്‌ ബണ്‍ഹാഡ്‌ നോബലിന്റെ ജന്മദിനമാണ്‌ ഒക്‌ടോബര്‍ 21. ആധികാരിക വിദ്യാസമൊന്നും ലഭിച്ചിട്ടില്ലെങ്കിലും 1867ല്‍ ഡൈനാമിറ്റും 1876ല്‍ ജലാറ്റിനും കണ്ടെത്തിയത്‌ നോബലാണ്‌. തന്റെ വ്യവസായം വന്‍ലാഭമായതോടെ തന്റെ സ്വത്ത്‌ നോബല്‍ ട്രസ്‌റ്റിനുവേണ്ടി അദ്ദേഹം എഴുതിവച്ചു. ഇതിന്റെ പലിശ ഉപയോഗിച്ചാണ്‌ നോബല്‍ സമ്മാനം നല്‍കുന്നത്‌ .

യുഎന്‍ ദിനം (United Nations Day)(ഒക്‌ടോബര്‍ 24)
ഒക്‌ടോബര്‍ 24 യുണൈറ്റഡ്‌ നേഷന്‍സ്‌ ഡേ ആയി ആചരിക്കപ്പെടുന്നു. ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ ആചരിക്കപ്പെടുന്ന യു എന്‍ വാരാഘോഷത്തിന്റെ ഭാഗമാണ്‌ ഇത്‌. 1947 ഒക്‌ടോബര്‍ 24ന്‌ യുഎന്‍ നിലവില്‍ വന്നതിന്റെ സ്‌മരണയാണ്‌ ഇതിലൂടെ പുതുക്കപ്പെടുന്നത്‌.
ഇതോടൊപ്പം ഈ ദിനം World Development Information Day ആയും ആചരിക്കപ്പെടുന്നുണ്ട്‌.നവംബര്‍ 1: കേരളപ്പിറവി ദിനം 
ഔദ്യോഗിക ഭാഷാദിനം
പല ഭരണാധികാരികളുടെ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞിരുന്ന കേരളമെന്ന പ്രദേശം ഭാഷാടിസ്ഥാനത്തില്‍ ഒന്നായിച്ചേര്‍ന്ന ദിനമാണ്‌ 1956 നവംബര്‍1. അതുകൊണ്ട്‌ ഐക്യകേരളപ്പിറവി ദിനമായും ഔദ്യോഗികഭാഷാദിനമായും ഈ ദിനം ആചരിക്കുന്നു. മലയാളത്തിന്‌ ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചതിനാല്‍ ശ്രേഷ്‌ഠഭാഷാദിനമായും ഈ ദിനം ഈ വര്‍ഷം മുതല്‍ ആചരിച്ചുവരുന്നു. 

നവംബര്‍ 11 ദേശീയവിദ്യാഭ്യാസ ദിനം

മൗലാനാ അബ്‌ദുള്‍കലാം ആസാദിന്റെ ജന്മദിനം
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി മൗലാനാം അബ്‌ദുള്‍ കലാം ആസാദിന്റെ ജന്മദിനമാണ്‌ ദേശീയ വിദ്യാഭ്യാസദിനമായി നാം ആചരിക്കുന്നത്‌. അദ്ദേഹത്തിന്റെ 125-ാം ജന്മദിനമാണ്‌ 2013 നവംബര്‍ 11.
ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത്‌ ഇന്നുകാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത്‌ ഇദ്ദേഹമാണ്‌. കൂടാതെ പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, തത്വചിന്തകന്‍, മതപണ്ഡിതന്‍, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിലെല്ലാം അദ്ദേഹം ത്യാഗോജ്ജ്വലമായ സംഭാവനകള്‍ നല്‍കി.
പുണ്യഭൂമിയിലെ പുണ്യജന്മം
1888 നവംബര്‍-11ന്‌ പുണ്യഭൂമിയായ മക്കയിലാണ്‌ മൗലാനാം അബ്‌ദുള്‍ കലാം ആസാദ്‌ ജനിച്ചത്‌. ചെറുപ്പത്തില്‍ എഴുത്തിലായിരുന്നു ആവേശം.
ബംഗാള്‍ വിഭജനകാലത്താണ്‌ അദ്ദേഹം രാഷ്‌ട്രീയരംഗത്തേക്കു വരുന്നത്‌.
മത-സാമുദായിക സംഘര്‍ഷം പടര്‍ന്നുപിടിച്ച ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സാഹോദര്യത്തിന്റെ പരിമളം പരത്തി അദ്ദേഹം കര്‍മനിരതനായി.
34-ാം വയസില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തി.
ഒട്ടേറെ തവണ ജയില്‍വാസം അനുഭവിച്ചു.
ഇന്ത്യ സ്വതന്ത്രയായപ്പോള്‍ വിദ്യാഭ്യാസമന്ത്രി യായി ചുമതലയേറ്റു.
സ്വതന്ത്രഭാരതത്തിന്‌ അനുയോജ്യമായ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
`ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' അദ്ദേഹത്തിന്റെ ആത്‌മകഥയാണ്‌.
1958 ഫെബ്രുവരി 22-ന്‌ അദ്ദേഹം അന്തരിച്ചു.

ഡിസംബര്‍ 1: ലോക എയിഡ്‌സ്‌ ദിനം

എയ്‌ഡ്‌സ്‌ എന്ന മഹാമാരിയേക്കുറിച്ചും എയിഡ്‌സ്‌ പ്രതിരോധത്തേക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ എല്ലാ വര്‍ഷവും ഡിസംബര്‍ 1 ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിക്കുന്നത്‌.
1981 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഏതാണ്ട്‌ 25 ദശലക്ഷം ആളുകള്‍ ലോകമെമ്പാടുമായി എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരണമടഞ്ഞതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എച്ച്‌ ഐ വി ബാധിതരായി ഏതാണ്ട്‌ 40 ദശലക്ഷത്തോളം ആളുകള്‍ മരിച്ചു ജീവിക്കുന്നു. മനുഷ്യരാശിയെ തുറിച്ചുനോക്കുന്ന ഈ മഹാ വിപത്തിനെതിരെ കൂട്ടായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തേണ്ടതിന്റെ ആവശ്യകതയാണ്‌ ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത്‌.
1987ല്‍ WHO യുടെ AIDSനെ സംബന്ധിച്ച ആഗോള പ്രോജക്‌റ്റിന്റെ പ്രോഗ്രാം ഓഫീസര്‍മാരായിരുന്ന ജെയിംസ്‌ ഡബ്ലിയു ബേണ്‍, തോമസ്‌ നെറ്റര്‍ എന്നിവരാണ്‌ ആദ്യമായി ലോക എയിഡ്‌സ്‌ ദിനാചരണം എന്ന ആശയം മുന്നോട്ടുവച്ചത്‌. 1988 ഡിസംബര്‍ 1 ന്‌ ആദ്യ ദിനാചരണം നടന്നു.
മുന്‍വര്‍ഷത്തേപ്പോലെ `പൂര്‍ണ്ണമായും ഇല്ലാതാക്കുക' എന്നര്‍ത്ഥം വരുന്ന `Getting to Zero' എന്നതാണ്‌ ഈ വര്‍ഷത്തെയും മുദ്രാവാക്യം. 

ഡിസംബര്‍ 2: ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം
2001 മുതലാണ്‌ ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം ആചരിക്കപ്പെട്ടു തുടങ്ങിയത്‌. ഇന്ന്‌ ലോകത്ത്‌ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ നിലനില്‍ക്കുന്ന അന്തരം കുറയ്‌ക്കുന്നതിനുദ്ദേശിച്ചാണ്‌ ഇത്തരമൊരു ദിനാചരണം. വികസിത-വികസ്വര രാജ്യങ്ങളില്‍ വളരെയധികം ജനങ്ങള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമുപയോഗപ്പെടുത്തുമ്പോള്‍ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പിന്നോക്കമാണ്‌. ഈ വിടവ്‌ നികത്തിക്കൊണ്ടു വരിക എന്നതാണ്‌ മുഖ്യ ലക്ഷ്യം. 
ഡിസംബര്‍ 3: അന്താരാഷ്‌ട്ര വികലാംഗദിനം

1992 മുതല്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു വരുന്ന ഒന്നാണ്‌ അന്താരാഷ്‌ട്ര വികലാംഗദിനം. വൈകല്യവുമായി ജീവിക്കേണ്ടി വരുന്നവരുടെ പ്രശ്‌നങ്ങളിലേക്ക്‌ സമൂഹശ്രദ്ധയാ കര്‍ഷിക്കുന്നതിനും അവരുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും പിന്തുണ തേടുന്നതിനുമായിട്ടാണ്‌ ഈ ദിനാചരണം. "International Day of Disabled Persons" എന്നാണ്‌ ഇതിന്റെ ശരിയായ പ്രയോഗം. 
ഡിസംബര്‍ 4: ഇന്ത്യന്‍ നേവി ദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ 4 ഇന്ത്യന്‍ നേവി ദിനമായി ആചരിക്കുന്നു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തോടനുബന്ധിച്ച്‌ നടന്ന ഓപ്പറേഷന്‍ ട്രൈഡന്റ്‌ പന്നു പേരിട്ട നാവിക നീക്കത്തിന്റെ സ്‌മരണയ്‌ക്കായാണ്‌ ഈ ദിനാചരണം. അപ്രതീക്ഷിതമായി ഒറ്റ രാത്രികൊണ്ട്‌ നടത്തിയ ഈ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തിനടുത്ത്‌ മൂന്ന്‌ പാക്‌ പടക്കപ്പലുകളെ മുക്കിക്കളയുകയുണ്ടായി. 

No comments:

Post a Comment

Game