കൂട്ടുകാര്‍ക്ക് ഗണിതം ഇഷ്‌ടമാണോ? ചിലര്‍ക്ക് ഗണിതമെന്നു
കേട്ടാലേ തലവേദനയാണ്. ഗണിതം കൈകാര്യം?ചെയ്യുന്ന രീതിയിലുള്ള പോരായ്‌മയാണ്
ഇതിനുള്ള പ്രധാന കാരണം. സങ്കീര്‍ണ്ണമായ അനേകം സ്‌റ്റെപ്പുകള്‍ ഉപയോഗിച്ച്
ചെയ്യാവുന്ന ഗണിതക്രിയകള്‍ വേദഗണിതരീതി ഉപയോഗിച്ച് ഒന്നോ രണ്ടോ സ്‌റ്റെപ്പുകളിലൂടെ
പൂര്‍ത്തിയാക്കാം.
വര്‍ഗ്ഗം, വര്‍ഗ്ഗമൂലം (square and square roots), ഘനം, ഘനമൂലം (cube and cube roots) തുടങ്ങിയവ കണ്ടുപിടിക്കാനുള്ള എളുപ്പവഴികള്‍, ഒറ്റവരിയിലുള്ള ഗുണന ഹരണക്രിയകള്‍, സമവാക്യങ്ങളുടെ എളുപ്പവഴിയിലുള്ള നിര്‍ദ്ധാരണം (solutions of equations) പോളിനോമിയലുകളുടെ?ഘടകക്രിയ(factorisation), അവയുടെ HCF, ഭുജകോടികര്‍ണ്ണന്യായം (Pythagoras theorem), കലനം (calculus) തുടങ്ങി ഒട്ടേറെ ശാഖകള്‍ വേദഗണിതത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

5ല്‍ അവസാനിയ്‌ക്കുന്ന സംഖ്യകളുടെ square ഈ
സൂത്രമുപയോഗിച്ച് എളുപ്പവഴിയില്‍ എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ഉദാ: 1
അതായത് ഉത്തരത്തിന്റെ അവസാനത്തെ രണ്ടക്കങ്ങള്‍
25 എന്നെഴുതുക. തന്നിരിക്കുന്ന സംഖ്യയുടെ പത്താം സ്ഥാനത്തെ അക്കം 1. അതിനോടു 1
കൂട്ടുക. ഇപ്പോള്‍ കിട്ടിയ 2 കൊണ്ട് മുകളിലത്തെ 1നെ ഗുണിക്കുക.