കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്രപച്ചക്കറി
കൃഷിപദ്ധതിയിലൂടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി
ചെയ്യുന്നതിനായി 50 ലക്ഷം പച്ചക്കറിവിത്തു കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും.
20 രൂപ വിലവരുന്ന വിത്തുകിറ്റുകളാണ് ഇപ്രകാരം സൗജന്യമായി വിതരണം
ചെയ്യുന്നത്.
വിദ്യാലയപച്ചക്കറികൃഷി പ്രോത്‌സാഹിപ്പിക്കാന്‍ സംസ്‌ഥാനത്തെ 2500 സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം തുടങ്ങാന്‍ ധനസഹായം നല്‍കും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളെയാണ് പരിഗണിക്കുക. കുറഞ്ഞത് 10 സെന്റെങ്കിലും കൃഷിയോഗ്യമായ ഭൂമിയുള്ള സ്‌കൂളുകള്‍ക്ക് ഇതിനായി അപേക്ഷിക്കാം. വിത്തിനും കൃഷിച്ചെലവിനുമുള്ള ധനസഹായം സര്‍ക്കാരില്‍നിന്നു ലഭിക്കും. കുറഞ്ഞത് 8 ഇനം പച്ചക്കറികള്‍ ഇതിലൂടെ കൃഷി ചെയ്യാം. ഇതിനുള്ള സാങ്കേതിക പരിശീലനവും കൃഷിഭവനുകളില്‍ നിന്നു നല്‍കും. പച്ചക്കറിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാച്വര്‍ക്ലബ്, എക്കോക്ലബ്, ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് എന്നിവര്‍ക്ക് പ്രവര്‍ത്തനധനസഹായമായി 1000 രൂപ നല്‍കും. 400 സ്‌കൂളുകളില്‍ കിണര്‍, പമ്പ്‌സെറ്റ് തുടങ്ങിയ ജലസേചനസൗകര്യങ്ങളൊരുക്കാന്‍ 10000 രൂപയും നല്‍കും. ഇതു കൂടാതെ കുറഞ്ഞത്
50 സെന്റെങ്കിലും കൃഷിയോഗ്യമായ ഭൂമിയുള്ള സ്‌കൂളുകള്‍ക്ക് പച്ചക്കറികൃഷി പദ്ധതി കൃഷിഭവനില്‍ സമര്‍പ്പിച്ചാല്‍ പദ്ധതിയനുസരിച്ച് പരമാവധി 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യപരിഗണന നല്‍കും.
സമ്മാനങ്ങള്‍ നിങ്ങളെ
കാത്തിരിക്കുന്നു
പദ്ധതിയില്‍ മികവുപുലര്‍ത്തുന്ന വിദ്യാലയങ്ങള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സമ്മാനവും കൃഷിവകുപ്പൊരുക്കിയിട്ടുണ്ട്.
സംസ്‌ഥാനതലത്തില്‍ ഇൗ വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്‌ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 25,000, 15,000, 10000 രൂപവീതവും ജില്ലാതലത്തില്‍ 10,000, 5,000, 3000 രൂപ വീതവും നല്‍കും. ഇതു നേടിയെടുക്കാന്‍ ഇപ്പോഴേ തയാറാകുമല്ലോ.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ5QsB4So5U26WTGc0BuY-IDTK67H8UP4GaOKZNz_6xoPE9FinlqZG74ut2voEa-I7_hZDO8VgWJ7wf-XRoBRhTkqV96t1ZI1aI1Lb_nH8k1FGfY2f1k41AMohhposuQqtQStjwOrsiCHR/s640/krishi-Anitha-Box.jpg)

No comments:
Post a Comment